തിരുവനന്തപുരം: 2026 നാടിൻറെ ഭാവിക്ക് വേണ്ടി ഉള്ളതാകട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെയെന്നും വികസന കാഴ്ചപ്പാടാണ് ബിജെപിയുടെ ലക്ഷ്യം, പ്രോഗ്രസ് കാർഡ് ജനങ്ങൾക്ക് മുന്നിൽ വെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 11 ന് തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തും. 140 സീറ്റിൽ എൻഡിഎ മത്സരിക്കും. സ്ഥാനാർഥി പട്ടിക പാർലമെൻററി പാർട്ടി പ്രഖ്യാപിക്കും. ഈ മാസം ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും വിശ്വാസം സംരക്ഷിക്കപ്പെടണം. മുസ്ലിം ലീഗ്, ജമാഅത്തെ നേതാക്കൾ വികസനം ചെയ്യാൻ ആഗ്രഹിക്കുന്ന ബിജെപിയെ തോൽപ്പിക്കണം എന്നാണ് പറയുന്നത്. ഈ ഇടപെടൽ ആർക്ക് വേണ്ടിയാണ് എന്ന് വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ അന്തർധാര ഉണ്ട് അത് ചർച്ച ചെയ്യണം. ബംഗ്ലാദേശിൽ എന്ത് ചെയ്യുന്നു എന്ത് നടക്കുന്നു എന്ന് എല്ലാവർക്കും അറിയാം. ജമാഅത്തെ ഇസ്ലാമി നാടിൻറെ രാഷ്ട്രീയം തീരുമാനിക്കാൻ തുടങ്ങിയാൽ അത് എന്താകും. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണോ എന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
