തിരുവനന്തപുരം: ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്നും ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം റെജി ലൂക്കോസ്. സിപിഎമ്മിൽ നിന്നും ബിജെപിയിൽ അംഗത്വം സ്വീകരിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഞാനൊരു സിപിഎം അംഗമായിരുന്നു. അത് അവസാനിപ്പിച്ചു. കുറേ നാളുകളായി ബിജെപിയുടെ ആശയം എന്റെ ഉള്ളിലുണ്ട്. കേരളത്തിൽ ബിജെപി അധികാരം ലഭിക്കും’ ബിജെപി അംഗത്വം സ്വീകരിച്ച ശേഷം റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ റെജി ലൂക്കോസ് ഇനി മുതൽ ശബ്ദിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രമെന്നും വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി, ഷാളണിയിച്ചാണ് റെജി ലൂക്കോസിനെ സ്വീകരിച്ചു.
