പുതിയ ആളുകൾ വരണം, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വീണ ജോർജ്ജ്; തീരുമാനം നേതൃത്വത്തെ അറിയിച്ചു

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വീണാ ജോർജ്. മത്സരിക്കാനില്ലെന്ന തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് തന്നെ ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന.

രണ്ട് ടേം നല്ല രീതിയിൽ പൂർത്തിയാക്കി. പത്തനംതിട്ട ജില്ലയിൽ വലിയതരത്തിൽ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. പുതിയ ആളുകൾ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.

അതേസമയം അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ യു ജനീഷ് കുമാറും വീണ്ടും മത്സരിക്കുമെന്ന് വ്യക്തമായ സൂചന നല്‍കി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തിയിരുന്നു. വീണാ ജോര്‍ജ് ഏത് മണ്ഡലത്തില്‍ നിന്നാലും വിജയിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *