വിവാദം ഒഴിവാക്കാൻ എംഎൽഎ ഓഫീസ് ഒഴിയാൻ വി കെ പ്രശാന്ത്

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കൊടുവിൽ തിരുവനന്തപുരം ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയാൻ വി കെ പ്രശാന്ത്. എംഎൽഎ ആയ കാലം മുതൽ ഇവിടെയാണ് ഓഫീസ്. മരുതംകുഴിയിലാണ് പുതിയ എംഎൽഎ ഓഫീസ്. വിവാദങ്ങൾ ഒഴിവാക്കാനാണ് കോർപറേഷൻ ഓഫീസ് മാറാനുള്ള നീക്കം.

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ശാസ്തമം​ഗലത്തെ ബിജെപി കൗൺസിലറായ ആർ ശ്രീലേഖ ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്തിനോട് ആവശ്യപ്പെട്ടത് വിവാ​ദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് ഓഫീസ് ഒഴിയില്ലെന്നായിരുന്നു വികെ പ്രശാന്ത് അറിയിച്ചിരുന്നത്. അടുത്ത മാർച്ച് വരെ കെട്ടിടത്തിന് വാടക കരാർ കാലാവധിയുണ്ടെന്നിരിക്കെയാണ് കെട്ടിടം ഓഫീസ് ഒഴിയാൻ വികെ പ്രശാന്ത് തയാറായിരിക്കുന്നത്. 300 സ്ക്വയർ ഫീറ്റ് ഓഫീസ് കെട്ടിടത്തിന് 832 രൂപയായിരുന്നു വാടക.

Leave a Reply

Your email address will not be published. Required fields are marked *