ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ വേണം; സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാൻ സർക്കാരിനോട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം നൽകി. എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി​യു​ടെ വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​ര്‍​ദേ​ശം.

എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ എ​ന്ന നി​ര്‍​ദേ​ശം ഇ​പ്പോ​ഴ​ത്തെ സാ​മ്പ​ത്തി​ക സ്ഥി​തി​യി​ല്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്നും നേരത്തെ സർക്കാർ വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളും കോ​ട​തി പ​രി​ഗ​ണി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *