വീണാ ജോർജ് ഏത് മണ്ഡലത്തിൽ നിന്നാലും ജയം ഉറപ്പ്; സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട: ആരോ​ഗ്യ മന്ത്രി വീണാ ജോർജ് ഏത് മണ്ഡലത്തിൽ നിന്നാലും ജയം ഉറപ്പെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വീണയും ജനീഷ് കുമാറും ജില്ലയിലെ പൊതു സ്വീകാര്യരാണെന്നും, വലിയ വികസന പ്രവർത്തനങ്ങളാണ് മന്ത്രിയായി വീണ ജോർജ് ജില്ലയ്ക്ക് വേണ്ടി ചെയ്തതെന്നും രാജു എബ്രഹാം പറഞ്ഞു.

മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കണം. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ്. ശബരിമല സ്വർണ്ണക്കൊള്ള തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല. പത്മകുമാറിനെ ഒരുതരത്തിലും പാർട്ടി നേതൃത്വം സംരക്ഷിച്ചിട്ടില്ല. ജില്ലയിലെ അഞ്ച് സീറ്റിലും സിപിഐഎം ജയിക്കും. പത്തനംതിട്ടയിൽ യുഡിഎഫ് സ്വപ്നം കാണേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീണ ജോർജ് ആറന്മുളയിൽ മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *