നടൻ വിജയ്ക്ക് സിബിഐ സമൻസ്

ന്യൂഡൽഹി : തമിഴ്നാട് കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. നേരത്തെ ടിവികെയുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെയും സിബിഐ ചോദ്യം ചെയ്തിരുന്നു.

കരൂർ ദുരന്തത്തിന് ശേഷം നടന്ന യോ​ഗങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പൊതുയോ​ഗങ്ങൾ സജീവമാക്കി വരികയായിരുന്നു വിജയ്. സിബിഐ സമൻസിൽ ടിവികെ നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *