വ്യാജ പരാതിക്കെതിരെ ഹൈകോടതിയിലേക്ക് നീങ്ങാൻ രാഹുൽ ഈശ്വർ

തിരുവനന്തപുരം: വ്യാജ പരാതിക്കെതിരെ രാഹുൽ ഈശ്വർ നൽകിയ പരാതി ഡി ജി പി സ്വീകരിച്ചതായും താൻ ഹൈക്കോടതിയിലേക്ക് നീങ്ങുന്നതായും രാഹുൽ ഈശ്വർ. ത​ന്റെ ഫെയ്സ് ബുക്ക് പോ​സ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പോ​സ്റ്റി​ന്റെ പൂർണ്ണരൂപം

വ്യാജ പരാതിക്കെതിരെ പോലീസ് ഡി ജി പി എന്റെ പരാതി സ്വീകരിച്ചു, ഹൈകോടതിയിലേക്ക് നീങ്ങുന്നു. വ്യാജ പരാതി പ്രളയം നമ്മുടെ നാട്ടിലുണ്ട്. പുരുഷന്മാരെ കള്ള കേസിൽ കുടുക്കുന്ന ഒരു പാട് പേര് ഉണ്ട്. അവർക്കു കൂടി വേണ്ടിയാണ് ഈ പോരാട്ടം. ഹൈകോടതിയിലേക്കു മുൻ‌കൂർ ജാമ്യം കൂടി തേടി മൂവ് ചെയ്തിട്ടുണ്ട്. 16 ദിവസം ജയിലിൽ, ഒരു വ്യാജ പരാതിയിൽ കിടന്ന വ്യക്തിയാണ് ഞാൻ. ഇനി ഒരു പുരുഷനെയും കള്ള കേസിൽ കിടത്തി ജയിലിൽ ഇടാനുള്ള സാഹചര്യം ഉണ്ടാകരുത്.

Leave a Reply

Your email address will not be published. Required fields are marked *