തിരുവനന്തപുരം: ഓപ്പറേഷനിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുമയ്യ ഇന്ന് വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യും. സർക്കാർ ജോലിക്കും നഷ്ടപരിഹാരത്തിനും അർഹയാണെന്നും എന്നാൽ സർക്കാർ ഇക്കാര്യത്തിൽ നടപടിയൊന്നും എടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും സുമയ്യ പറഞ്ഞു.
മാധ്യമ വാർത്തകൾക്കു പിന്നാലെ ഗൈഡ് വയർ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയതല്ലാതെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായില്ല. ശസ്ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയിലെ ഡോ.രാജീവ് കുമാറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് മെഡിക്കൽ ബോർഡും നൽകിയത്. ഡോക്ടർക്കെതിരെ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്തെങ്കിലും അതിലും നടപടികൾ മുന്നോട്ടുപോയില്ല.
തനിക്ക് ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും സുമയ്യ പറഞ്ഞു.
