കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവ് ശേഖരണത്തിന് ഒരുങ്ങി എസ്ഐടി. അന്വേഷണത്തിന് കൂടുതൽ സമയം ഹൈക്കോടതി അനുവദിച്ചതോടെ സ്വർണ്ണം വീണ്ടെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ധ്രുതഗതിയിൽ അന്വേഷിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഈ മാസം 19ന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ എസ്ഐടി നാലാമത്തെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അതിനു മുൻപേ നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് എസ്ഐടി.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സ്വർണ വ്യാപാരി ഗോവർദ്ധനും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറും നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
