ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം ; ശസ്ത്രക്രിയയ്ക്ക് വിധേയയായ സുമയ്യ കോടതിയിലേക്ക്

തിരുവനന്തപുരം : തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായ സുമയ്യ കോടതിയിലേക്ക്. സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. വഞ്ചിയൂര്‍ പെര്‍മെനന്റ് ലോക് അദാലത്തിലാണ് കേസ് ഫയല്‍ ചെയ്യുക. വീഴ്ച സമ്മതിച്ചതല്ലാതെ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല.

2023 മാര്‍ച്ച് 22ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്. ശസ്ത്രക്രിയ നടത്തി 50 മീറ്റർ നീളമുള്ള ഗൈഡ് വയർ പുറത്ത് എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *