നിയമസഭ തെരഞ്ഞെടുപ്പ്: കോൺ​ഗ്രസ്സിന് 90 സീറ്റുകളിൽ ജയസാധ്യത, റിപ്പോർട്ട് സമർപ്പിച്ച് സുനിൽ കനുഗൊലു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അതിവേ​ഗം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചരണത്തിലേക്ക് കടക്കാനൊരുങ്ങുന്ന കോൺ​ഗ്രസ്സിന്റെ ആത്മവിശ്വാസം കൂട്ടി രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗൊലുവിൻ്റെ റിപ്പോർട്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ 80 സീറ്റുകളിലാണ് മുൻതൂക്കമുള്ളത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റുകളിൽ ജയസാധ്യതയുണ്ടെന്ന് സുനിൽ കനുഗൊലു റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളോട് പറഞ്ഞു. ഇന്നലെ രാത്രി ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സുനിൽ കനുഗൊലുവിൻ്റെ റിപ്പോർട്ട് ജയസാധ്യതകൾ മനസ്സിലാക്കാൻ ഉപയോഗപ്പെടുത്തുമെങ്കിലും സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഎഫ് നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുക. സീറ്റ് വിഭജന ചർച്ചകൾ തർക്കങ്ങൾ ഇല്ലാതെ പൂർത്തിയാക്കുമെന്ന ആത്മവിശ്വാസമാണ് നേതാക്കൾ പ്രകടിപ്പിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൂടി ചേർത്താണ് സുനിൽ കനുഗൊലു പ്രധാന നേതാക്കൾക്ക് മുൻപിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും സാമുദായിക സംഘടനകളുടെ സ്വാധീനവും രാഷ്ട്രീയ വിഷയങ്ങളും റിപ്പോർട്ടിൽ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *