സ്വർണ്ണക്കൊള്ള ; അന്വേഷണത്തിന് 6 ആഴ്ച കൂടി സമയം നീട്ടി നൽകി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എസ് ഐ ടി നടത്തുന്ന അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി 6 ആഴ്ച കൂടി സമയം നീട്ടി നൽകി. അന്വേഷണത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് തൃപ്തി അറിയിച്ചു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് പകരം പുതിയ രണ്ടു പേരെ ഉൾപ്പെടുത്താനും കോടതി അനുമതി നൽകി. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ എസ്ഐടി നാലാമത്തെ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *