തിരുവനന്തപുരം: തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്തണെന്ന് തുറന്നടിച്ച് കൗൺസിലറും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖ. തിരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണം കൊണ്ട് അത് മാറ്റിയെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. ജയിപ്പിച്ച വോട്ടർമാരെ ഓർത്താണ് മേയർ തീരുമാനത്തെ എതിർക്കാത്തത് എന്നാണ് ശ്രീലേഖയുടെ പക്ഷം. വി വി രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുൻപ് ശ്രീലേഖ വേദി വിട്ട് പോയത് ചർച്ചയായിരുന്നു.
ആർ ശ്രീലേഖയുടെ എതിർപ്പ് പരസ്യമായത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.
