മലയാള സിനിമയുടെ അമ്പിളിക്കലക്ക് ഇന്ന് 75-ാം പിറന്നാള്‍

തിരുവനന്തപുരം : മലയാള സിനിമയിലെ അമ്പിളിക്ക് ഇന്ന് 75-ാം പിറന്നാൾ. ത​​ന്റെ അഭിനയശേഷി കൊണ്ട് മലയാള സിനിമയിൽ ത​ന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ജ​ഗതി ശ്രീകുമാർ. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളു.


നാല് ദശകത്തിലേറെ നീണ്ട കരിയറിൽ 1500-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായതും ജനമനസ്സുകളിൽ ഇടം നേടിയതും. അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *