തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിംഗ് ഷെഡ്ഡിലെ തീപിടുത്തം ; വിശദീകരണവുമായി റെയില്‍വേ

തൃശ്ശൂർ : തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഷെഡ്ഡില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ റെയിൽവേ വിശദീകരണവുമായി രം​ഗത്ത്. റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ഈ വാദം തള്ളിയിരിക്കുകയാണ് റെയിൽവേ. പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിൽ നിന്നും തീ പടർന്നു എന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.

ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണത്തിനെതിരെ തൃശൂര്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി എന്ന രീതിയിലും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാദവും പാടെ തള്ളിയിരിക്കുകയാണ് റെയിൽവേ. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നിന്നും നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും റെയില്‍വേയുടെ സ്ഥലത്ത് നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്റെ അനുവാദം ആവശ്യമില്ലെന്നും ആണ് റെയില്‍വേയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *