തിരുവനന്തപുരം : കേരളത്തിൽ എസ്‌ഐആർ മാപ്പിംഗ് നടത്താനാകാത്ത 19 ലക്ഷം പേരുടെ പട്ടിക പൊതുരേഖയായി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് രാഷ്ട്രീയ പാർട്ടികൾ. ബി ജെ പി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികൾ എസ്‌ഐആർ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.
ശാരീരിക ബുദ്ധിമുട്ടുള്ളവരെയും, പ്രവാസികളെയും ഹിയറിംഗിൽ നിന്ന് ഒഴിവാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകണം എന്ന് സിപിഐഎമ്മും, കോൺഗ്രസും മുസ്ലീം ലീഗും ആവശ്യപ്പെട്ടു. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് രേഖകൾ നൽകാൻ വേണ്ട സമയം നൽകിയില്ലെങ്കിൽ പ്രതിഷേധമുയർത്തുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി.
എസ്‌ഐആർ നടപടിക്രമങ്ങളിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് കേരള കോൺഗ്രസ് പ്രതിനിധികളും അഭിപ്രായമുന്നയിച്ചു.
