മുല്ലപ്പള്ളിക്കെതിരെ ജന്മനാട്ടിൽ പോസ്റ്റർ

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടിൽ പോസ്റ്റർ. അഴിയൂര്‍, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

വരുന്ന തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രന് ഇനിയും അധികാരകൊതി മാറിയില്ലയെന്ന് വിമർശനം. രണ്ട് തവണ കേന്ദ്രമന്ത്രിയും ഏഴ് തവണ എംപിയുമായ 82കാരനായ മുല്ലപ്പള്ളി ഇനി വിശ്രമജീവിതം നയിക്കട്ടെയെന്നാണ് സേവ് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്ററിലുള്ളത്.

ആരാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയതെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *