നിയമസഭയിൽ സീറ്റുറപ്പിക്കാൻ ബി ജെ പി ; കോർ കമ്മറ്റി യോഗം ഇന്ന്

തിരുവനന്തപുരം : നിയമസഭയിൽ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നേടുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് പ്രവർത്തനം ആരംഭിക്കാൻ ബി ജെ പി. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ നടത്താനാണ് തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കോർ കമ്മറ്റി യോഗത്തിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണ് തീരുമാനം.

നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, വട്ടിയൂർകാവിൽ ആർ. ശ്രീലേഖ എന്നിവരെയാണ് പരിഗണിക്കുന്നത്. കാട്ടാക്കടയിൽ – പി കെ കൃഷ്ണദാസ്, തിരുവനന്തപുരം സെന്ററിൽ – ജി കൃഷ്ണകുമാർ, തിരുവല്ല- അനൂപ് ആന്റണി, ചെങ്ങന്നൂർ – കുമ്മനം രാജശേഖരൻ, കായംകുളം – ശോഭ സുരേന്ദ്രൻ, പാലാ- ഷോൺ ജോർജ് തുടങ്ങിയവരുടെ പേരുകളും അന്തിമ പട്ടികയിലുണ്ട്. കെ സുരേന്ദ്രൻ മഞ്ചേശ്വരത്തോ പാലക്കാടോ മത്സരിക്കാനുള്ള സാധ്യതയുണ്ട്.

ഈ മാസം പകുതിയോടെ മണ്ഡലങ്ങളിൽ പ്രചരണം തുടങ്ങാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *