തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൽ നിന്ന് ലഭിച്ച ആത്മവിശ്വാസവുമായി നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന വിവരം. 15ന് ശേഷം സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കും. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെ മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നാണ് വിവരം.
മുൻ കെപിസിസി പ്രസിഡണ്ട്മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ എന്നിവരുകളുടെ പേരുകളും സ്ഥാനാർത്ഥി ചർച്ചയിൽ പരിഗണിക്കും. പകുതി സീറ്റുകളിൽ യുവാക്കളെയും വനിതകളെയും സ്ഥാനാർത്ഥികളാക്കിയേക്കും. നാളെ വയനാട്ടിലെ ബത്തേരിയിൽ ആരംഭിക്കുന്ന ദ്വിദിന ക്യാമ്പിൽ പ്രാരംഭ ചർച്ച നടക്കും. മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ഘടകകക്ഷികളുമായി സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
