കോഴിക്കോട്: കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിൽ അദാനി ഗ്രൂപ്പ് ഉപകരാർ നൽകിയ ഭാഗത്ത് വീണ്ടും അപകടം. സ്ഥലത്ത് വിദഗ്‌ധ പരിശോധന നടത്താതെ നിർമാണം തുടർന്നാൽ തടയുമെന്നാണ് നാട്ടുകാരുടെ പ്രതികരണം. വൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉയരുന്നത്. നേരത്തെയും നിർമാണത്തിൽ അപാകത കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പൊളിച്ച് വീണ്ടും നിർമ്മാണം നടത്തിയ സ്ഥലത്താണ് ഇന്നലെ അപകടം നടന്നത്.
സിപിഎമ്മും കോൺഗ്രസുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. വാഗാഡ് കമ്പനി നിർമാണം നടത്തുന്ന റീച്ചിലാണ് അപകടം നടന്നത്. ഈ റീച്ചിലാണ് നേരത്തെ അഴിമതി ആരോപണം ഉയർന്നത്. അദാനി ഗ്രൂപ്പ് കമ്പനി എടുത്ത കരാർ വാഗാഡിന് ഉപകരാർ നൽകിയാണ് ഇവിടെ നിർമ്മാണം നടക്കുന്നത്.
