മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്: ഇന്ന് വിധി പറയും

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. 10 വർഷം മുതൽ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കേസ് അനന്തമായി നീളുന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസിൽ വീണ്ടും നടപടികൾ വേഗത്തിലായത്. കേസ് റദ്ദാക്കണമെന്ന ആൻറണിരാജുവിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെയാണ് വിചാരണ തുടങ്ങിയത്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ് പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *