വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം; പരാതിയുമായി യൂത്ത് കോൺഗ്രസ്

കോഴിക്കോട് : വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം എന്ന പരാതിയുമായി യൂത്ത് കോൺ​ഗ്രസ് രം​ഗത്ത്. വെള്ളാപ്പള്ളി നടേശൻ നിരന്തരം വർഗീയ പരാമർശം നടത്തുന്നു എന്നാണ് പരാതി.യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ആണ് ഡിജിപിക്ക് പരാതി നൽകിയത്. വെള്ളാപ്പള്ളി, മലപ്പുറത്തെ മുസ്ലീങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുന്നു. മാധ്യമ പ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു. പേര് നോക്കി വ്യക്തികളെ തീവ്രവാദി ആക്കുന്നു. വർഗീയ ചേരിതിരിവിലൂടെ കലാപത്തിനാണ് വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്യുന്നത് തുടങ്ങിയവയാണ് പരാതിയിൽ പറയുന്നത്. കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *