പോറ്റിയുടെ ഒപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ല എസ്‌ഐടി അന്വേഷിക്കുന്നത്: വി ഡി സതീശൻ

കൊച്ചി : ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ല ഹൈക്കോടതി നിയോഗിച്ച എസ്‌ഐടി അന്വേഷിക്കുന്നത്. ശബരിമലയിലെ സ്വർണം കവർന്നത് ആരാണ്? എവിടെയാണ് വിറ്റത്? ഏത് കോടീശ്വരനാണ് ദ്വാരപാലക ശിൽപം നൽകിയത്? തുടങ്ങിയ കാര്യങ്ങളാണ് എസ്‌ഐടി അന്വേഷിക്കുന്നത് എന്ന് പ്രതിപ​ക്ഷനേതാവ് പറഞ്ഞു. ഫോട്ടോ എടുത്തവരെയൊക്കെ പ്രതികളാക്കാൻ പറ്റുമോ? മൂന്ന് സിപിഎം നേതാക്കൾ ജയിലിലാണ്. അതിനേക്കാൾ വലിയ നേതാക്കൾ ജയിലിലേക്കുള്ള ക്യൂവിലാണ്. സിപിഎം ഏതായാലും പെട്ടു. അപ്പോൾ മറ്റുള്ളവരെ കൂടി ബന്ധപ്പെടുത്താനുള്ള വൃഥാ ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്. അയ്യപ്പന്റെ സ്വർണം കവർന്നതിന് ജയിലിൽ കിടക്കുന്നവർക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത് എന്നാണ് സിപിഎമ്മിനോടുള്ള ചോദ്യം. ജയിലിൽ കിടക്കുന്നവർക്കെതിരെ നടപടി എടുത്താൽ കൂടുതൽ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തുമെന്ന ഭയം സിപിഎമ്മിനുണ്ട് എന്നും സതീശൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *