തൃശ്ശൂർ: വടക്കാഞ്ചേരി കോഴ ആരോപണം തള്ളി ഇ യു ജാഫർ. ആരിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല എന്നായിരുന്നു ജാഫറിന്റെ പ്രതികരണം. സിപിഎമ്മുമായി യാതൊരു ഡീലുമില്ല എന്നും ജാഫർ ആവർത്തിച്ചു. എൽഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തിലാണെന്നും ജാഫർ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബ്ദരേഖയിലുള്ളത് വെറും സൗഹൃദ സംഭാഷണമാണെന്നാണ് മറ്റൊരു വാദം. താൻ ഇപ്പോഴും മനസിൽ യുഡിഎഫുകാരൻ തന്നെയാണെന്നും പാർട്ടി തന്നെ പുറത്താക്കിയെന്നും ഇ യു ജാഫർ മാധ്യമങ്ങളോട് പറഞ്ഞു.
വടക്കാഞ്ചേരി കോഴ ആരോപണം തള്ളി ഇ യു ജാഫർ
