പുതുവർഷത്തലേന്ന് 16.93 കോടി രൂപയുടെ അധിക മദ്യ വിൽപന; ഏക കോടിപതി കൊച്ചിയിൽ നിന്ന് തന്നെ

തിരുവനന്തപുരം: പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന. ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു ഡിസംബർ 31നു വിറ്റത്. 2024 ഡിസംബർ 31ന്റെ വിൽപന 108.71 കോടിയുടേതായിരുന്നു. കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ വി‍ൽപനയുമായി ഏക കോടിപതിയായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം).

4.61 ലക്ഷം രൂപയുടെ കച്ചവടവുമായി തൊടുപുഴ കഞ്ഞിക്കുഴി ഔട്‌ലെറ്റ് ഏറ്റവും പിന്നിലായി. വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്സാണ് ഈ ഡിസംബർ 31നു വിറ്റുപോയത്. കഴിഞ്ഞ ഡിസംബർ 31ന് ഇത് 1.84 ലക്ഷം കെയ്സായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *