അന്ധവിശ്വാസങ്ങൾക്കെതിരെ മാറ്റം വരണം, ശബരിമല സ്ത്രീ പ്രവേശനത്തിൽ യാതൊരു തെറ്റുമില്ലെന്ന് സ്വാമി സച്ചിദാനന്ദ

ശിവ​ഗിരി: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം കൊടുക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കേരളത്തിൽ ഇപ്പോഴും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കുടികൊള്ളുന്നുണ്ട്. ഇതിനൊക്കെ മാറ്റംവരണമെന്നും ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ഹിന്ദുവല്ലാത്തതിനാൽ ഗുരുവായൂരിൽ യേശുദാസിന് ഇപ്പോഴും പ്രവേശനമില്ല. വാസ്തവത്തിൽ യേശുദാസിനേക്കാൾ നല്ല ഹിന്ദു വേറെയാരുണ്ടെന്നും സ്വാമി ചോദിച്ചു. കേരളത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തിൽ കാൽകഴുകിയ യുവതിയെ അയിത്തം കല്പിച്ച് മാറ്റിനിർത്തിയ പ്രവണത ഇല്ലാതാകണം.

വർഷങ്ങൾക്കു മുൻപ്‌ ഗുരു നിത്യചൈതന്യയതി അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ മാറ്റം വരണമെന്ന് നിർദേശം നൽകിയിരുന്നു. അതാണ് ശിവഗിരി മഠം ഇന്നും അനുവർത്തിക്കുന്നത്. മാമൂലുകളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കാൻ ഗുരുദർശനത്തിന്റെ വെളിച്ചത്തിൽ ഉണർന്നു പ്രവർത്തിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *