‘സ്വർണ്ണക്കൊള്ളയിൽ ചെറിയ അംശം പോലും പുറത്തു വന്നിട്ടില്ല’; കെ. സുധാകരൻ എം പി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുടെ കാര്യങ്ങളിൽ ചെറിയ അംശം പോലും പുറത്തുവന്നിട്ടില്ലെന്ന് കെ സുധാകരൻ എം പി. യു ഡി എഫ് കൺവീനറെ ചോദ്യം ചെയ്യട്ടെ ആരെ ചോദ്യം ചെയ്താൽ നമുക്കെന്താ ?. സത്യം തെളിയണം. പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

അന്വേഷണം തൃപ്തികരമല്ലെന്നും കുറ്റവാളികളെ കണ്ടുപിടിക്കാൻ സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കട്ടു എന്നത് പുറത്ത് വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു മനസ്സാണ് സർക്കാർ കാണിക്കുനന്തെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വർണ്ണക്കൊള്ളയിൽ ഒരാൾക്കെതിരെ പോലും സിപിഐഎം നടപടി എടുക്കുന്നില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി. അവരെ സംരക്ഷിക്കുന്നു. പുതിയ നിയമനം കോടതി പുനഃ പരിശോധിക്കണം. സിപിഐഎം പക്ഷപാതികളായ രണ്ടുപേരെയാണ് ഇപ്പോൾ എസ്ഐടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദം എസ്ഐടിയുമേൽ ഉണ്ടെന്നും സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *