തിരുവനന്തപുരം : എല്ലാ ജില്ലയിലും സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനമായി കേരളം മാറുന്നു. 2016-ൽ കേരളത്തിലെ കായിക സ്വപ്നങ്ങൾക്ക് ഒപ്പമുണ്ടായിരുന്നത് വെറും 2 സിന്തറ്റിക് ട്രാക്ക് മാത്രമായിരുന്നു. അവിടെ നിന്നും 2025 ല്‍ 24 സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനമായി കേരളം വളർന്നു. ഒമ്പതര വര്‍ഷത്തിനിടെ 22 പുതിയ സിന്തറ്റിക് ട്രാക്കാണ് സംസ്ഥാനത്ത് നിർമ്മിച്ചത്. 6 സിന്തറ്റിക് ട്രാക്കുകളുടെ നിർമാണം പുരോഗമിക്കുകയുമാണ്.
നീലേശ്വരം, കല്‍പ്പറ്റ, പരിയാരം, തലശ്ശേരി, ബ്രണ്ണന്‍ കോളേജ്, മേപ്പയ്യൂര്‍, നിലമ്പൂര്‍, എടപ്പാള്‍, പൊന്നാനി, ചാത്തന്നൂര്‍, കോട്ടായി, പറളി, കുന്നംകുളം, നാട്ടിക, എറണാകുളം, പ്രീതികുളങ്ങര, നെടുങ്കണ്ടം, പാല, കൊടുമണ്‍, കൊല്ലം, ആറ്റിങ്ങല്‍, ജി വി രാജ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ട്രാക്ക് ഒരുങ്ങിയത്. ഇരിങ്ങാലക്കുട, കടയിരുപ്പ്, കുസാറ്റ്, ചെങ്ങന്നൂര്‍, പത്തനംതിട്ട, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് നിർമാണം നടക്കുന്നത്.
