തിരുവനന്തപുരം: കേരളത്തിൽ മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇനിയും അത് പറയാൻ തയ്യാറാണ്. മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് വെള്ളാപ്പള്ളി പറഞ്ഞു.
അയ്യപ്പ സംഗമ പരിപാടിയുടെ സമയത്ത്, മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഞാൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റ്?. ഞാൻ അയിത്ത ജാതിക്കാരൻ ആണോയെന്ന് അദ്ദേഹം ചോദിച്ചു.
ശബരിമലയിൽ കൊള്ള നടത്തിയവരെ പിടിക്കട്ടേയെന്നും വെള്ളാപ്പള്ളി പറഞ്ഞു. അത് ആരായാലും പിടിക്കട്ടെ. സർക്കാർ ശക്തമായ നടപടി എടുക്കുന്നില്ലേ. കോടതി പറയുന്നതെല്ലാം ചെയ്യുന്നില്ലേ. ഇപ്പോൾ ജയിലിൽ കിടക്കുന്നയാൾ കൊള്ളക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
