മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു

ന്യൂഡൽഹി: മൂടൽമഞ്ഞ് കനത്ത സാഹചര്യത്തിൽ ഡൽഹിയിൽ വിമാന സർവീസുക​ൾക്ക് തടസം നേരിട്ടു. ഇന്ന് രാവിലെ 10 മണിവരെ അധികൃതർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കനത്ത മൂടൽമഞ്ഞ് ഗതാഗത സംവിധാനങ്ങളെ, പ്രത്യേകിച്ച് വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞ സാഹചര്യത്തിൽ വിമാനങ്ങൾ വൈകുന്നതിനോ റദ്ദാക്കുന്നതിനോ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഡൽഹി വിമാനത്താവളത്തിന് പുറമെ ഹിൻഡൻ വിമാനത്താവളത്തിലും വിമാന സർവീസുകൾ വൈകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *