ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയം അടക്കം പരിഗണിക്കുന്നതിന് ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി. സാധ്യത പരിശോധിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പരമോന്നത കോടതി പരിശോധിക്കുക, മതസ്വന്തന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങൾ, മതാചാരങ്ങളിൽ കോടതി ഇടപെട്ട് ലിംഗ സമത്വം ഉറപ്പാക്കണോ എന്നീ വിഷയങ്ങളില്‍ സുപ്രധാന തീർപ്പ് ഉണ്ടായേക്കും എന്നാണ് വിവരം.
ശബരിമല യുവതി പ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി
