ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യഹര്‍ജികള്‍ മണ്ഡലകാലത്തിന് ശേഷമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യഹര്‍ജികള്‍ അവധിക്കാലത്തിനു ശേഷം പരിഗണിക്കാന്‍മാറ്റി ഹൈക്കോടതി. ജനുവരി ആറാം തീയതിയാകും കോടതി ഇനി ഹര്‍ജി പരിഗണിക്കുക. മണ്ഡലകാലം കഴിയട്ടേ എന്ന് കോടതി അഭിപ്രായപ്പെട്ടു. അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെയും ഗോവര്‍ധനന്റെയും ജാമ്യഹര്‍ജിയാണ് ജനുവരി ആറിന് പരിഗണിക്കുക.

കേസിന്റെ അന്വേഷണം മന്ദഗതിയിലാണ് എന്നാണല്ലോ വാര്‍ത്തകളെന്നും കോടതി ആരാഞ്ഞു. ഒരു പരിധിക്കപ്പുറം പോകുന്നില്ല എന്നൊക്കെയാണ് കേള്‍ക്കുന്നത് എന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അന്വേഷണം മന്ദഗതിയിലാകുമ്പോള്‍ എങ്ങനെ ജാമ്യം നല്‍കാനാകുമെന്നും കോടതി ചോദിച്ചു. വമ്പന്‍ സ്രാവുകളിലേക്കൊന്നും കാര്യങ്ങള്‍ പോകുന്നില്ല എന്ന് കേള്‍ക്കുന്നുണ്ട് എന്നും കോടതി പറഞ്ഞു.

ഇതിനിടെ കേസില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ഉണ്ണികൃഷ്ണന്‍ പോറ്റി , ഗോവര്‍ദ്ധന്‍, ഭണ്ഡാരി എന്നിവര്‍ക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *