തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ റെക്കോർഡ് വിലയിൽ നിന്ന് കുറഞ്ഞതിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുന്നത്. 2,120 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന്റെ വില ഒരു ലക്ഷത്തിന് താഴെയെത്തി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം. 960 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 3,080 രൂപയാണ്.
ഒരു ലക്ഷത്തിന് താഴേക്കെത്തി സ്വർണവില
