ഉന്നാവ് ബലാത്സംഗക്കേസ്: പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത

ദില്ലി: ഉന്നാവ് കേസുമായി ബന്ധപ്പെട്ട് കുല്‍ദീപ് സിംഗ് സെന്‍ഗാറുടെ മകളുടെ കുറിപ്പിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അതിജീവിത. തന്നെയും കുടുംബത്തെയും വീണ്ടും അപമാനിക്കാനാണ് ശ്രമമെന്നും സെന്‍ഗാറുടെ മകള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ എന്തു കൊണ്ട് കോടതിയില്‍ ഉന്നയിച്ചില്ലെന്നും അതിജീവിത പ്രതികരിച്ചു.

സെന്‍ഗാറിന് ജാമ്യം നല്‍കി ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് മകള്‍ ഇഷിത തുറന്ന കത്തിലൂടെ അതൃപ്തി അറിയിച്ചത്. കഴിഞ്ഞ എട്ടുവര്‍ഷമായി താനും കുടുംബവും ഭീഷണിയും മാനസിക സമ്മര്‍ദങ്ങളും നേരിടുകയാണെന്നാണ് ഇഷിത പ്രതികരിച്ചത്. മാധ്യമങ്ങളും അതിജീവിതയും ചേര്‍ന്ന് കോടതിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കുകയാണ്. അതിജീവിതക്കെതിരെയും ഇഷിതയുടെ ട്വീറ്റില്‍ പരാമര്‍ശം ഉണ്ട്. അതിജീവിതയ്ക്ക് സംഭവം ആരോപിക്കുന്ന സമയത്ത് 18 വയസായിരുന്നുവെന്നും പലക്കുറി മൊഴി മാറ്റിയെന്നും ഇഷിത ആരോപിച്ചു.

അഭിഭാഷകന്‍ മുഹമ്മദ് പ്രാച വഴിയാകും അതിജീവിത ഹര്‍ജി സമര്‍പ്പിക്കുക. കുടുംബത്തിന് നേരെ സെന്‍ഗാര്‍ അനൂകൂലികള്‍ ഉയര്‍ത്തുന്ന ഭീഷണിയും കോടതിയെ ധരിപ്പിക്കും. തന്റെ ഭര്‍ത്താവിന്റെ ചിത്രം സെന്‍ഗാറുടെ അനുയായികള്‍ പ്രചരിപ്പിക്കുക്കയാണ്. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്നും അതീജീവിത പറഞ്ഞു. ഇഷിതയുടെ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്താനാണ് അതിജീവിതയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *