തലസ്ഥാന നഗരിയുടെ വികസനം; കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കാനൊരുങ്ങി ഗവര്‍ണര്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വികസനം ചര്‍ച്ചചെയ്യാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കാനൊരുങ്ങി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഈ യോഗത്തിലേക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കൗണ്‍സിലര്‍മാരെയും ക്ഷണിക്കുമെന്ന് ലോക്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയര്‍ വി.വി.രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ലോക്ഭവനിലെത്തി സന്ദര്‍ശിച്ചപ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

ഗവര്‍ണര്‍ കേരളത്തില്‍ ചുമതലയേറ്റ ഒരു വര്‍ഷത്തിനിടെ, രണ്ടു പരിപാടികള്‍ക്ക് മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ ക്ഷണിച്ചിരുന്നെങ്കിലും രണ്ടിലും അവര്‍ പങ്കെടുത്തില്ല. ലോക്ഭവനില്‍ സംഘടിപ്പിച്ച അറ്റ് ഹോം ചടങ്ങിനും ആര്യ എത്തിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *