സ്വർണ്ണക്കവർച്ച ; എസ്ഐടി വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ചാ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ രണ്ട് സിഐമാരെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. മുഖ്യപ്രതി ഡി മണിയുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ എസ്ഐടി ശക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നടപടിയെടുത്തത്. അടിയന്തിര ആവശ്യമായി ഇക്കാര്യം പരിഗണിക്കണമെന്നും ഉദ്യോഗസ്ഥരെ ഉടനടി അനുവദിക്കണമെന്നുമാണ് എസ്ഐടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *