സ്വർണക്കൊള്ള; പത്മകുമാറിനെതിരെയുള്ള മൊഴിയിൽ ഉറച്ച് വിജയകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ നൽകിയ മൊഴികളിലുറച്ച് എൻ. വിജയകുമാർ. പത്മകുമാർ സഖാവാണ് ബോർഡിലെ പ്രധാനകാര്യങ്ങൾ പറയാറുള്ളതെന്നും സ്വർണപ്പാളികൾ കൊണ്ടുപോകുന്നതും ബോർഡിൽ പറഞ്ഞത് പത്മകുമാറാണെന്നുമാണ് വിജയകുമാർ ആവർത്തിച്ച് മൊഴി നൽകിയത്.

ശബരിമലയിലെ സ്വർണപ്പാളികൾ ചെമ്പാണെന്നു രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ കേസിൽ മുൻ ഭരണസമിതി അംഗമായ എൻ. വിജയകുമാറിനെ (അഡ്വ. പാറവിള വിജയകുമാർ) കഴിഞ്ഞ ദിവസം എസ്‌ഐടി അറസ്റ്റ്‌ ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കോന്നി എംഎൽഎയുമായ എ. പത്മകുമാറിനൊപ്പം 2019-ലെ ഭരണസമിതിയിലുണ്ടായിരുന്ന സിപിഎം നേതാവാണ് വിജയകുമാർ.

Leave a Reply

Your email address will not be published. Required fields are marked *