തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി. മണി എന്ന എം.എസ്. മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഈഞ്ചയ്ക്കലിലെ എസ്ഐടി ഓഫീസിലാണ് ചൊവ്വാഴ്ച രാവിലെ മണിയും സുഹൃത്ത് ബാലമുരുകനും എത്തിയത്. വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഡി. മണിയിലേക്ക് എസ്ഐടി എത്തിച്ചേര്‍ന്നത്. താന്‍ ഡി. മണിയോ ദാവൂദ് മണിയോ അല്ലെന്നും സുഹൃത്ത് ബാലമുരുകന്റെ പേരിലുള്ള സിം ഉപയോഗിക്കുന്നേ ഉള്ളൂവെന്നും അന്വേഷണ സംഘത്തോട് നേരത്തെ മണി വ്യക്തമാക്കിയിരുന്നു.
ശബരിമല കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിദേശവ്യവസായിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെയും ബാലമുരുകനെയും എസ്‌ഐടി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. അഭിഭാഷകര്‍ക്കൊപ്പമാണ് മണിയും ബാലമുരുകനുമെത്തിയത്.
