സ്‌പോണ്‍സര്‍മാരായില്ല; ഐഎസ്എല്‍ നടക്കുക രണ്ടോ മൂന്നോ വേദികളിൽ

മുംബൈ : സ്‌പോണ്‍സര്‍മാരില്ലാത്തതിനാല്‍ പ്രതിസന്ധിയിലായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഈ സീസണില്‍ രണ്ടോ മൂന്നോ വേദികളിലായി നടത്താന്‍ തീരുമാനമായി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ക്ലബുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തില്‍ എത്തിയത്. ഫെബ്രുവരി അഞ്ചിന് മത്സരങ്ങള്‍ തുടങ്ങാനാണ് ശ്രമം. എ ഐ എഫ് എഫും ഫുട്‌ബോള്‍ സ്‌പോര്‍ട്‌സും തമ്മിലുള്ള സംപ്രേഷണ അവകാശ കരാര്‍ അവസാനിച്ചതോടെയാണ് സെപ്റ്റംബറില്‍ തുടങ്ങേണ്ട ഐ എസ് എല്‍ അനിശ്ചിതത്വത്തില്‍ ആയത്.

Leave a Reply

Your email address will not be published. Required fields are marked *