മയക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; പ്രതികള്‍ അറ​സ്റ്റിൽ

കോഴിക്കോട്: മയക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികള്‍ അറ​സ്റ്റിൽ. കാസര്‍കോട് സ്വദേശികളായ ഷമീം, റായിസ് എന്നിവരാണ് അറ​സ്റ്റിലായത്. പെരിന്തല്‍മണ്ണ സ്വദേശിനിയെ ആണ് മയക്ക്മരുന്ന് നല്‍കി പീഡിപ്പിച്ചത്. ബീച്ചില്‍ നിന്ന് താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് മയക്ക് മരുന്ന് നല്‍കിയത്. തുടര്‍ന്ന് 4,000 രൂപ നല്‍കി കോഴിക്കോട് ബീച്ചില്‍ ഇറക്കി വിടുകയും ചെയ്തു. വെള്ളയില്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *