അഗളി : അഗളി പഞ്ചായത്തിൽ കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അയോഗ്യയാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയതോടെയാണ് രാജി വെച്ചത്. ഇരുപതാം വാര്‍ഡായ ചിന്നപ്പറമ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മഞ്ജു കൂറുമാറിയാണ് എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായത്.
തനിക്ക് പാര്‍ട്ടിയുടെ വിപ്പ് കിട്ടിയില്ലെന്നും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിച്ചെന്നും മഞ്ജു നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, മഞ്ജുവിന്റെ തീരുമാനത്തിനെതിരെ കടുത്ത അതൃപ്തി കോണ്‍ഗ്രസ് രേഖപ്പെടുത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഒന്‍പത് വോട്ടുമായിരുന്നു ലഭിച്ചത്.
