ന്യൂഡൽഹി : ആരവല്ലി മലനിരകളുടെ നിർവചനം സംബന്ധിച്ച തർക്കത്തിനിടെ ഇന്ന് സുപ്രീം കോടതി വിഷയം ഇന്ന് സ്വമേധയാ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചായിരിക്കും വാദം കേൾക്കുന്നത്. നവംബർ 20ന് ആണ് കുന്നുകൾ സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം നൽകിയ നിർവചനം സുപ്രീംകോടതി അംഗീകരിച്ചത്. എന്നാൽ 100 മീറ്ററിൽ താഴെ ഉയരമുള്ള കുന്നുകളിൽ ഖനനം വ്യാപകമാകാൻ ഈ നിർവചനം വഴിയൊരുക്കുമെന്നു വിമർശനമുയർന്നിരുന്നു.
ആരവല്ലി മലനിരകളുടെ ഭാഗമായ സംസ്ഥാനങ്ങളിൽ കടുത്ത പ്രതിഷേധങ്ങൾ നടന്നിരുന്നു. പുതിയ ഖനന ലൈസൻസുകൾ നൽകുന്നതിന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിരോധനം ഏർപ്പെടുത്തി.
