വി.​കെ. പ്ര​ശാ​ന്തി​നെ​തി​രെ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രശ്നത്തിൽ പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ് ശ​ബ​രീ​നാ​ഥ​ൻ. ഫെയ്സ്ബുക്കി​ലൂ​ടെ​യാ​ണ് ശ​ബ​രി​നാ​ഥ​ൻ ത​ന്റെ നി​ല​പാ​ട് അ‍​റി​യി​ച്ച​ത്.

പോ​സ്റ്റി​ന്റെ പൂർണ്ണരൂപം

ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫീസിൽ എം എൽ എ യുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.

കേരളത്തിലെ ഭൂരിഭാഗം എം എൽ എ മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്.

പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എം എൽ എ ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്.നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എം എൽ എ ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ എം എൽ എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫീസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള എം എൽ എ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?

ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എം എൽ എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.

Leave a Reply

Your email address will not be published. Required fields are marked *