സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സ് വൈസ് ക്യാപ്റ്റൻ ആയേക്കും

ചെന്നൈ: 2026 ഐപിഎല്‍ സീസണിനു മുന്നോടിയായി രാജസ്ഥാൻ റോയല്‍സില്‍ നിന്നു ടീമിലെത്തിച്ച മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. എംഎസ് ധോനിയുടെ പിൻഗാമിയെന്ന നിലയില്‍ ഭാവി നായകനെ കൂടി ചെന്നൈ സഞ്ജുവില്‍ കാണുന്നുവെന്നതാണ് ഈ നീക്കത്തിനു പിന്നില്‍.

ഐപിഎല്‍ മിനി ലേലത്തിനു മുൻപ് 18 കോടി രൂപയ്ക്കാണ് ചെന്നൈ സഞ്ജുവിനെ ടീമിലെത്തിച്ചത്. വെറ്ററൻ ഓള്‍ റൗണ്ടർ രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്താണ് മലയാളി താരം ചെന്നൈ സ്വന്തം പാളയത്തിലെത്തിച്ചത്. ജഡേജയ്ക്കൊപ്പം ഇംഗ്ലണ്ട് ഓള്‍ റൗണ്ടർ സാം കറനേയും ചെന്നൈ രാജസ്ഥാനു നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *