കോഴിക്കോട്: കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്‌മണ്യനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും നിൽക്കുന്ന എഐ നിർമിത ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചതിനാണ് അദ്ദേഹത്തെ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്തതിൽ യുഡിഫ് ശക്തമായ പ്രതിഷേധിച്ചു. കോൺഗ്രസ് പ്രവർത്തകർ ചേവായൂർ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഉന്നത നേതൃത്വത്തിന്റെ ഇടപെടൽ അറസ്റ്റിന് പിന്നിൽ ഉണ്ടെന്നും പോലീസ് നാടകം കളിക്കുകയാണെന്നും എൻ. സുബ്രഹ്‌മണ്യൻ മാധ്യമങ്ങളോട് പറഞ്ഞു.
ഫോട്ടോ വിവാദം: സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
