കൊച്ചി : സ്വർണ്ണവില വർധനവ് തുടരുന്നു. പവന് 880 രൂപ വർധിച്ച് 1,03,560 രൂപയും ഗ്രാമിന് 110 രൂപ വർധിച്ച് 12,945 രൂപയുമായി. തുടർച്ചയായ ഏഴാം ദിവസവും വില ഉയർന്നതോടെ എക്കാലത്തേയും കൂടിയ വിലയിലാണ് വ്യാപാരം നടക്കുന്നത്. വില വീണ്ടും വർധിക്കുന്നത് സ്വർണവിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയുമടക്കം 1.15 ലക്ഷം രൂപയോളം നൽകേണ്ടിവരും.
വില വർധനവ് തുടർന്ന് സ്വർണ്ണവില
