തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തില്‍ ഹിയറിങ്ങിനുള്ള രേഖ ഹാജരാക്കുന്നതില്‍ ആശയക്കുഴപ്പം. 2002ലെ ലിസ്റ്റുമായി മാപ്പിങ് ചെയ്യാനാവാത്തവർ ജനന തീയതി, ജനനസ്ഥലം എന്നിവ തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നാണ് നിർദേശം. ഹിയറിങ്ങിന് നോട്ടീസ് നല്‍കുന്നതില്‍ ഇതുവരെ നിർദേശമുണ്ടായിട്ടില്ല.
കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24 ലക്ഷത്തിലധികം ആളുകളാണ് പട്ടികയില്‍ നിന്ന് പുറത്തായിട്ടുള്ളത്. കമ്മീഷൻ പറയുന്ന 11 രേഖകളില്‍ ഏതെല്ലാം സാധുവാണെന്നതില്‍ ബിഎല്‍ഒമാർക്ക് വ്യക്തതയില്ല. മാപ്പിങ് ചെയ്യാത്തവരെ ബിഎല്‍ഒമാർ ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കരട് പട്ടികയില്‍ എതിർപ്പുന്നയിക്കാൻ ജനുവരി 22 വരെയാണ് അവസരമുള്ളത്.
ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും പരിശോധനകളും നടക്കും. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക.
