കൊച്ചി : യു പിയിലെ ഹാപ്പൂരിൽ ദേശീയപാതയിൽ നടന്ന 85 ലക്ഷം രൂപയുടെ കവർച്ചാ കേസിലെ പ്രതിയെ കൊച്ചിയിൽ നിന്ന് പൊലീസ് പിടികൂടി. ഡൽഹി-ലഖ്‌നൗ ദേശീയപാതയിൽ ഡിസംബർ 15-നാണ് കവർച്ച നടന്നത്.
കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. യുപി പൊലീസും കേരള പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഹാപ്പൂർ ഭാഗത്ത് വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയത്.
സംഭവത്തിന് ശേഷം പ്രതികളിൽ ഒരാൾ കേരളത്തിലേക്ക് കടന്നതായി ഉത്തർപ്രദേശ് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് കൊച്ചിയിൽ ഒളിത്താവളം കണ്ടെത്തിയത്.
പ്രതിയെ പിടികൂടിയ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി യുപിയിലേക്ക് കൊണ്ടുപോയി.
