കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിപണിയിൽ 4.3 കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി ഫുക്കറ്റിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശികളെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. പുതുവർഷ ആഘോഷങ്ങൾ വരാനിരിക്കെ കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെയാണ് ഇവർ പിടിയിലായത്. വെളുപ്പിന് 1.20ന് എത്തിയ എയർ ഏഷ്യ വിമാനത്തിലുണ്ടായിരുന്ന ഷാനവാസ്, അബ്ദുൽ നാസർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
വൻ ലഹരിവേട്ട; നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടുപേർ അറസ്റ്റിൽ
